കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സംഘം തലശ്ശേരി ആർ.ആർ.എഫ് കേന്ദ്രം സന്ദർശിച്ചു
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സംഘം തലശ്ശേരി ആർ.ആർ.എഫ്. കേന്ദ്രം സന്ദർശിച്ചു*
തലശ്ശേരി: കണ്ണൂർ ജില്ലയിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആർ.ആർ.എഫ്. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രവർത്തനാനുഭവങ്ങളും മാതൃകാപരമായ സംവിധാനങ്ങളും പഠിക്കുന്നതിനുമായി മലപ്പുറം ജില്ലയിലെ കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 18 അംഗ സംഘം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആർ.ആർ.എഫ്. കേന്ദ്രം സന്ദർശിച്ചു.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജസീറ വി. പി., വൈസ് പ്രസിഡന്റ് ശ്രീ കേമ്പിൽ രവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റഫീഖ മറ്റത്തൂർ, ബ്ലോക്ക് മെമ്പർമാരായ നാസർ മാസ്റ്റർ, ഫിയാസ്, സുബൈദ, അഫ്രൂസ് ഷഹാന, സലീന, സുപ്രിയ, ജയശ്രീ, മെഹറുന്നീസ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീ ജ്യോതിഷ് ആർ., അസിസ്റ്റന്റ് എൻജിനീയർ ശ്രീ സിനിമോൻ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ പ്രശാന്ത് എൻ. ടി., പ്രോജക്ട് അസിസ്റ്റന്റ് ശ്രീ സൽമാൻ, ആർ.ജി.എസ്.എ. ബി.സി. ശ്രീമതി അസീന, ബ്ലോക്ക് കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ശ്രീമതി ഫാത്തിമ സുഹ്റ, ബ്ലോക്ക് പ്ലാൻ ആർ.പി. ശ്രീ മുർഷിദ് എന്നിവർ ഉൾപ്പെട്ട സംഘത്തെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. എം. പ്രഭാകരൻ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീ വി വി രമേശൻ, ശ്രീമതി വി കെ സിന്ധു, സി , എന്നിവർ ഹാർദ്ദവമായി സ്വാഗതം ചെയ്തു.
തുടർന്ന് അജൈവ മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കൽ, ബെയിലിംഗ്, മാലിന്യങ്ങളുടെ കൈമാറ്റം, യന്ത്രസാമഗ്രികളുടെ ഉപയോഗം, അഗ്നിസുരക്ഷാ സംവിധാനങ്ങൾ, രജിസ്റ്ററുകളുടെ പരിപാലനം, ജീവനക്കാരുടെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ. ബിനീഷ് കെ. കെ. സംഘത്തിന് വിശദമായ അവതരണം നടത്തി. തുടർന്ന് ആർ.ആർ.എഫ്. കേന്ദ്രത്തിലെ വിവിധ പ്രവർത്തനങ്ങളും മാലിന്യസംസ്കരണ സംവിധാനങ്ങളും സംഘം നേരിട്ട് സന്ദർശിച്ച് മനസ്സിലാക്കി.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ആർ.ആർ.എഫ്. കേന്ദ്രത്തിൽ നടപ്പിലാക്കിവരുന്ന കാര്യക്ഷമമായ മാലിന്യസംസ്കരണ രീതികളും അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തനാനുഭവങ്ങളും പഠിച്ച് കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാതൃകകൾ കണ്ടെത്തുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ആർ.ആർ.എഫ്. കേന്ദ്രത്തിലെ വിവിധ സൗകര്യങ്ങളും പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തിയ സംഘം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന മാലിന്യസംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കുകയും ചെയ്തു.