ബജറ്റ്

തലശ്ശേരി ബ്ലോക്ക്  പഞ്ചായത്തിന്റെ 2026-2027 വർഷത്തെ വാർഷിക ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം പി  ശ്രീഷ അവതരിപ്പിച്ചു.   തലശ്ശേരി ബ്ലോക്കിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് പരിമിതമായ വിഭവ സ്രോതസ്സുപയോഗിച്ച് പരമാവധി ശാസ്ത്രീയമായ ഇടപെടലുകൾ നടത്തുന്നതിനാണ് ഈ ബജറ്റിലൂടെ ശ്രമിച്ചിട്ടുള്ളത്.

       പദ്ധതി വിഹിതമായി ലഭിക്കുന്ന 5 കോടി 81 ലക്ഷത്തി പത്തൊമ്പതിനായിരം രൂപയും മെയിന്റനൻസ് ഗ്രാൻഡ് ആയി ലഭിക്കുന്ന 80 ലക്ഷത്തി 89 ആയിരം രൂപയും, ജനറൽ പർപ്പസ് ഗ്രാൻ്റായി ലഭിക്കുന്ന 1 കോടി 28 ആയിരം രൂപയും വിവിധ വകുപ്പുകളിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും മറ്റു മേഖലകളിൽ നിന്നും ലഭിക്കുന്ന 28 കോടി 97 ലക്ഷത്തി 56 ആയിരം രൂപയും പ്രാരംഭ ബാക്കിയും ഉൾപ്പെടെ 40 കോടി 8 ലക്ഷത്തി 75 ആയിരത്തി 438 രൂപ വരവും, 38 കോടി 29 ലക്ഷത്തി 14 ആയിരം രൂപ ചെലവും, 1 കോടി 79 ലക്ഷത്തി 61 ആയിരത്തി 438 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ് ആണ് അവതരിപ്പിച്ചിട്ടുള്ളത്.

 

Budget Photos