പൗരാവകാശ രേഖ
പൗരാവകാശ രേഖ
ആമുഖം
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രക്രിയയിൽ മഹത്തായ സംഭാവന നൽകിയ നിയമനിർമ്മാണമാണ് 72,74 ഭരണഘടനാ ഭേദഗതി. ഇതനുസരിച്ച് അധികാര വികേന്ദ്രീകരണം നടപ്പിലാക്കുകയും ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ പ്രായോഗികമാക്കുകയും ചെയ്യുക വഴി കേരളം ഈ രംഗത്ത് മാതൃകയായി പ്രവർത്തിച്ചു. ജനകീയാസൂത്രണ പദ്ധതി ഇന്ന് ഏറ്റവും ശ്രദ്ധേയമായ കർമ്മപദ്ധതിയായി മാറി. ഏത് പൗരനും തങ്ങളുടെ ആവശ്യങ്ങൾ ഭരണാധികാരികൾക്ക് മുമ്പിൽ ഉന്നയിക്കാനും കൂട്ടായി താഴെ തലത്തിൽ നിന്നും തന്നെ ആസൂത്രണം ചെയ്യാനും പ്രായോഗികമാക്കാനും എല്ലാം സാധിക്കുന്നു എന്നത് ജനാധിപത്യ സംവിധാനത്തിൻ്റെ ഉയർന്ന രൂപമായി കാണാനാവും.
ഇത്തരം പ്രവർത്തനങ്ങൾ നടക്കുമ്പോൾ അവ സുതാര്യവും അഴിമതിരഹിതവും തെറ്റില്ലാത്തതുമാവേണ്ടതുണ്ട്. ഇതിന് ജനകീയമായ ഇടപെടൽ അനിവാര്യമാണ്. ഇങ്ങനെ ഒരു പൗരന് ഇടപെടാൻ സാധിക്കണമെങ്കിൽ തങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ എന്താണെന്നും, അവക്കുള്ള വ്യവസ്ഥകൾ എന്തൊക്കെയാണെന്നും, സ്വീകരി ക്കേണ്ട നടപടി ക്രമങ്ങൾ എങ്ങനെയെന്നും, സമയപരിധി, സാമ്പത്തികമായി വരുന്ന ചെലവുകൾ എത്രയെന്നും ആരിലൂടെയാണ് ലഭ്യമാകുന്നത് തുടങ്ങിയവ അറിഞ്ഞിരി ക്കണം. ഇത് അറിയുന്നതിനുള്ള അധികാരരേഖയാണ് പൗരാവകാശരേഖ.
പഞ്ചായത്ത് രാജ് ആക്ടിലെ 272 (എ) വകുപ്പ് ഒരു പൗരന് അറിയാനുള്ള അവകാശത്തെ അനുശാസിക്കുന്നതാണ്. പഞ്ചായത്തുകളിൽ നിക്ഷിപ്തമായ ഭരണപരവും വികസനപരവും നിയന്ത്രണപരവുമായ ചുമതലകൾ നിർവ്വഹിക്കുക വഴി സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഈ രേഖപരമാവധി പ്രയോജനപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ പൗരനും സമയബന്ധിതമായി സേവനങ്ങൾ നൽകുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഇതിലൂടെ ഭരണസമിതി ഉദ്ദേശിച്ചിട്ടുള്ളത്. ഈ ഉദ്യമം പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനം സാധ്യമാക്കാൻ എല്ലാവരു ടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ,
പി എം പ്രഭാകരൻ
പ്രസിഡണ്ട്
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്