ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയുടെ തെക്കു പടിഞ്ഞാറെ അറ്റത്ത് സ്‌ഥിതി ചെയ്യുന്ന ഏഴു ഗ്രാമപ ഞ്ചായത്തുകൾ ചേർന്നതാണ് തലശ്ശേരി ബ്ലോക്ക്‌പഞ്ചായത്ത്. പൊതുവെ അഞ്ചരക്കണ്ടി പുഴക്കും മയ്യഴിപ്പുഴക്കും ഇടയിൽ അറബിക്കടലിനോടും തലശ്ശേരി മുനിസിപ്പാലിറ്റിയോടും ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഇത്. ഉത്തരഅക്ഷാംശം 11 ഡിഗ്രി 46 മിനിറ്റും പൂർവ്വരേഖാംശം 75 ഡിഗ്രി 31 മിനിറ്റും സന്ധിക്കുന്ന സ്‌ഥലത്താണ് ഭൂമിശാസ്ത്രപരമായി തലശ്ശേരി ബ്ലോക്കിന്റെ സ്‌ഥാനം. ആകെ വിസ്‌തീർണം 96.52 ച.കി.മീ.

 

നിരവധി ഉയർന്ന കുന്നുകളും താഴ്വ‌ാരകളും നദീതടങ്ങളും തീരദേശ സമതലങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. എന്നാൽ പലപ്പോഴായി സ്വന്തം ലാഭേച്ഛക്കായി മനുഷ്യൻ നടത്തിയ കടന്നു കയറ്റങ്ങൾ ഇവിടെത്തെ സ്വാഭാവിക പ്രക്യതിക്ക് പരിക്കേൽപിച്ചിട്ടുണ്ട്. കുന്നുകളിലും മറ്റ് ഉയർന്ന പ്രദേശങ്ങളിലും ചരലോട് കൂടിയ ലാറ്ററേറ്റ് മണ്ണാണുള്ളത്. സമതലങ്ങളിലും നദീ തടങ്ങളിലും എക്കല് മണ്ണും പശിമ രാശി കലർന്നമണ്ണും കാണപ്പെടുന്നു. പൊതുവെ കൃഷിക്ക് അനുയോജ്യമായ ഫലപുഷ്ടിയുള്ള ഭൂമിയാണ്. ഇതുകൊണ്ട് തന്നെ പൊതുവെ ബ്ലോക്ക് പരിധിയിൽപെട്ട പഞ്ചായത്തുകൾ എല്ലാം കാർഷിക മേഖലയാണ്. കടലിനോട് ചേർന്ന സമതലങ്ങളിൽ മണൽ കലർന്ന എക്കൽ മണ്ണിന്റെ സാന്നിധ്യമുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന കരിങ്കല്ലും ചെങ്കല്ലും വ്യാപകമായി ഖനനം ചെയ്യപ്പെടുന്നു. ഇത് കാര്യമായ പരിസ്‌ഥിതി പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. അഞ്ചരക്കണ്ടിപുഴ, ധർമ്മടംപുഴ, എരഞ്ഞോളിപ്പുഴ, മയ്യഴിപ്പുഴ എന്നിവയാണ് പ്രധാ നദികൾ. ഇവയിലേക്ക് ഒഴുകിയെത്തുന്ന നിരവധി ചെറുതോടുകൾഉണ്ട്. പുഴകളും നിരവധി അനുബന്ധ വെള്ളക്കെട്ടുകളും ഉള്ളതിനാൽ ഉൾനാടൻ മത്സ്യബന്ധനത്തിനും ഏറ്റവും സാധ്യതയുള്ള സ്‌ഥലമാണ്. പുഴകൾ, വെള്ളക്കെട്ടുകൾ എന്നിവയോട് ചേർന്ന് പ്രകൃതി ദത്തവും മനുഷ്യ നിർമിതവുമായ ധാരാളം കണ്ടൽക്കാടുകൾ ഉണ്ട്. വളരെ അപൂർവ്വങ്ങളായ കണ്ടൽ ഇനങ്ങൾ ഇവിടുത്തെ ചതുപ്പുകളിൽ വളരുന്നുണ്ട്. കാലാവസ്‌ഥയെയും മൽസ്യങ്ങളുടെ പ്രജനനത്തെയും കണ്ടൽക്കാടുകൾ ഗുണപരമായി സ്വാധീനിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നിരവധി പ്രകൃതിദത്ത തോടുകളും നീരൊഴു ക്കുകളുമുള്ളതിനാൽ വളരെ വേഗത്തിൽ മേൽമണ്ണ് പുഴയിലേക്ക് ഒഴുകിപോകുന്നുണ്ട്. കടലിൽ നിന്നും പുഴയിലൂടെയും തോടുകളിലൂടെയും ഓരു ജലം കയറി കൃഷി അസാധ്യമാക്കുന്ന സാഹചര്യം ചില പഞ്ചായത്തുകളിൽ നിലനിൽക്കുന്നു. ഉപ്പു വെള്ളം കയറുന്നത് തടയാനും ഭൂഗർഭജല ലഭ്യത വർദ്ധിപ്പിക്കാനും സഹായകമായ തരത്തിൽ ബണ്ടു്കൾ നിർമിച്ചു നൽകുന്നത് കർഷകർക്ക് ആശ്വാസമായിരിക്കും. കേരളത്തിൽ ഭൂഗർഭജല സാധ്യത സംബന്ധിച്ച പഠനങ്ങളിൽ ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളുടെ പട്ടികയിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും ഉണ്ടെന്നത് വളരെ ഗൗരവമായി കാണുന്നു. ബ്ലോക്ക്‌പഞ്ചായത്ത് കെട്ടിടം നിൽക്കുന്ന കുണ്ടൂർമല ഉൾപ്പടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ നിരവധിയാണ്. എല്ലാവർക്കും  എല്ലാകാലത്തും ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭിക്കാൻ സാഹചര്യമുണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. അറബിക്കടലിനോട് ചേർന്നുകിടക്കുന്ന പഞ്ചായത്തുകളാണ് ധർമ്മടം, മുഴപ്പിലങ്ങാട്, ന്യൂമാഹി എന്നിവ തീര പ്രദേശത്ത് ജനങ്ങളുടെ മുഖ്യതൊഴിൽ മൽസ്യബന്ധനമാണ്,

 

വർഷത്തിൽ ആറുമാസം മഴലഭിച്ചുകൊണ്ടിരുന്ന കേരളത്തിൽ അടുത്ത കാലത്തായി കാലാവസ്‌ഥയിൽ വമ്പിച്ച മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ജൂൺ മുതൽ മൂന്നു മാസമാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ഈ സമയത്ത് ശക്ത മായ മണ്ണൊലിപ്പും വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഫിബ്രവരി മാസമാകുമ്പോഴേക്കും കുളങ്ങളും തോടുകളും വറ്റി കടുത്ത വരൾച്ച അനുഭവപ്പെടുകയും ചെയ്യുന്നു. തെങ്ങാണ് പ്രധാനവിള നെല്ല്, കുരുമുളക്, വാഴ, കശുമാവ്, മരച്ചീനി എന്നിവയും ധാരാളമായി കൃഷി ചെയ്തുവരുന്നു. പുഴകളും തോടുകളും കുളങ്ങളും കിണറുകളും കൊണ്ട് ജല സമ്പന്നമാണ്

 

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രദേശം. എന്നാൽ പ്രകൃതി നൽകിയ ഈ അമൂല്യ വിഭവം ജാഗ്രതക്കുറവ് കാരണം അപ്രത്യക്ഷമാവുകയോ, ഉപയോഗ ശൂന്യമാവുകയോ ചെയ്തു കൊണ്ടിരിക്കുന്നു. നമ്മുടെ ജലസമ്പത്താകെ അശാസ്ത്രീയമായ ചൂഷണത്തി ലൂടെയും മലിനീകരണത്തിലൂടെയും ഇല്ലാതാവുകയും ഫിബ്രവരി മാസത്തോടെ വരൾച്ചയിലേക്ക് പോവുകയും ചെയ്യുന്നു. പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന അശാസ്ത്രിയമായ കടന്നുകയറ്റങ്ങൾ ദുരന്തങ്ങളായും രോഗങ്ങളായും മനുഷ്യനിലേക്ക് തിരിച്ചു വരുന്നതായാണ് അനുഭവം. കേരളത്തിലെ ഈ പൊതുസ്‌ഥിതി തലശ്ശേരി ബ്ലോക്കിനും ബാധകമാണ്. തീരദേശ പഞ്ചായത്തുകളിൽ കടലാക്രമണം പോലുള്ള ദുരന്തങ്ങളം മറ്റു പ്രദേ ങ്ങളിൽ മണ്ണിടിച്ചൽ പോലുള്ളവയും അനുഭവപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായ മാലിന സംസ്‌കരണം, കത്തിക്കൽ, ജലചൂഷണം തുടങ്ങിയവ കാലാവസ്‌ഥാ വ്യതിയാനത്തിലേക്കും അതുവഴി ദുരന്തങ്ങളിലേക്കും നയിക്കുന്നു,