തെയ്യം

വടക്കൻ കേരളത്തിൽ (പ്രത്യേകം കണ്ണൂർ, കാസർകോട് ജില്ലകളിൽ) കണ്ടുവരുന്ന ഒരു പ്രാചീന അനുഷ്ഠാന കലാരൂപമാണ് തെയ്യം അഥവാ കളിയാട്ടം. നൃത്തവും സംഗീതവും ആചാരങ്ങളും ഇടകലർന്ന ഈ കലാരൂപത്തിൽ, മനുഷ്യൻ ദൈവത്തിന്റെ പ്രതിരൂപമായി മാറുന്നുവെന്നാണ് വിശ്വാസം. പൂർവികരെയും വീരപുരുഷന്മാരെയും കുലദൈവങ്ങളെയും ഇതിലൂടെ ആരാധിക്കുന്നു.

THEYYAM