ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കണ്ണൂർ ജില്ലയുടെതെക്ക്‌ പടിഞ്ഞാറ് ഭാഗത്ത് തലശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പിണറായിധർമ്മടം, വേങ്ങാട്, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, എരഞ്ഞോളിന്യൂമാഹി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ്‌ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്.വിസ്തീർണം 96.52 ച.കി. മീറ്ററും ജനസംഖ്യ രണ്ട്‌ലക്ഷത്തോളവും ആണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോടൊപ്പം സമ്പന്നമായ ഒരു സാംസ്‌കാരിക രാഷ്ട്രീയ പൈതൃകം കൂടി അവകാശപ്പെടാവുന്ന പ്രദേശമാണ് ഇത്. എ ഡി ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ തന്നെ ഇവിടുത്തെ ധർമ്മടം തുറമുഖം വഴി കുരുമുളകും ഏലവും കയറ്റി അയച്ചുകൊണ്ട് റോമാ നഗരവുമായി വ്യാപാര ബന്ധം സ്‌ഥാപിച്ചിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'പെരിപ്ലസ്ഗ്രന്ഥത്തിൽ കടലിൽ നിന്നും വ്യക്തമായി കാണാവുന്ന തിണ്ടിസ് എന്ന തുറമുഖപട്ടണത്തെക്കുറിച്ച് പ്രസ്ത‌ാവിച്ചത് ഇന്നത്തെ ധർമ്മടത്തെപ്പറ്റിയായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച വാർത്തെമ എന്ന ഇറ്റാലിയൻ സഞ്ചാരി, വന്മരങ്ങൾകൊണ്ട് കപ്പൽ നിർമ്മിച്ചിരുന്ന ഒരു കേന്ദ്രം ധർമപട്ടണത്തിൽ നിലനിന്നിരുന്നതായി പറയുന്നുണ്ട്.

    1952 ഒക്ടോബർ 2നും എൻ.ഇ.എസിന്റെ ഭാഗമായി ഇന്ത്യയിൽ നിലവിൽ വന്ന 55 വികസന ബ്ലോക്കുകളിൽ ഒന്നാണ് തലശ്ശേരി. 1963ൽ ഇത് 5243 കമ്മ്യൂണിറ്റി ഡവലപ്മെന്റ് ബ്ലോക്കുകളായി വ്യാപിച്ചു. കാർഷികോല്‌പാദനത്തിന്റെ ദ്രുതഗതിയിലുള്ള വികസനംചെറുകിട കുടിൽ വ്യവസായങ്ങളുടെ വ്യാപനംആരോഗ്യംശുചിത്വംഭവന നിർമാണംഗതാഗത സൗകര്യങ്ങൾ ഒരുക്കൽവിഭവങ്ങളുടെ സമ്പൂർണമായ പരിപാലനം തുടങ്ങിയവ വികസന ബ്ലോക്കുകളുടെ ലക്ഷ്യമായിരുന്നു. 1963 ഒക്ടോബർ മാസത്തോടെ രാജ്യം മുഴുവൻ സാമൂഹ്യ വികസന പരിപാടികൾ നടപ്പാക്കിത്തുടങ്ങിയതോടെ എക്സ്‌റ്റൻഷൻ സർവ്വീസുകളുടെ ഏകോപനത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയായി. വടക്കുമ്പാട്എരഞ്ഞോളിധർമ്മടംപിണറായിഎരുവട്ടിപാതിരിയാട് കോട്ടയംകോടിയേരിചൊക്ലിപെരിങ്ങത്തൂർ തുടങ്ങിയ വില്ലേജുകളായിരുന്നു അന്നത്തെ തലശ്ശേരി ഫർക്ക ഡെവലപ്മെൻ്റ് ഓഫിസിന്റെ പരിധിയിൽ ഉണ്ടായിരുന്നത്. ശ്രീ നിട്ടൂർ പി. ദാമോദരനായിരുന്നു ഫർക്ക ഡവലപ്മെൻ്റ് ഓഫിസർ.  

1960ൽ കെട്ടിടം ഉദ്ഘാടനം ചെയ്തത്. തലശ്ശേരി ബ്ലോക്കിന്റെ പരിധിയിലുള്ള ഭൂപ്രദേശങ്ങളിൽ പലപ്പോഴായി ചിലമാറ്റങ്ങൾ വന്നിട്ടുണ്ട്. ആദ്യകാലത്ത് 10 പഞ്ചായത്തുകളിലായി 103 വാർഡുകൾ ഉണ്ടായി രുന്നു. വേങ്ങാട് പഞ്ചായത്ത് കൂത്തുപറമ്പ് ബ്ലോക്കിന്റെയും കോടിയേരി പഞ്ചായത്ത് തലശ്ശേരി മുനിസിപ്പാലിറ്റിയുടെയും ഭാഗമായി. പിന്നീട് മാറ്റപ്പെടുകയും വീണ്ടും അവ 1993ൽ തലശ്ശേരി ബ്ലോക്കിന്റെ ഭാഗമായി ഉൾപ്പെടുത്തുകയും ചെയ്‌തു. ജനകീയാസൂത്രണത്തിന്റെ ആരംഭത്തിൽ ധർമ്മടംപിണറായികതിരൂർഎരഞ്ഞോളികോട്ടയംകോടിയേരിന്യൂമാഹിചൊക്ലിപെരിങ്ങളംകരിയാട് എന്നീ 10 പഞ്ചായത്തുകളാണ് തലശ്ശേരി ബ്ലോക്കിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ കോട്ടയം പിന്നീട് കൂത്തുപറമ്പ് ബ്ലോക്കിന്റെയുംകോടിയേരി തലശ്ശേരി മുനിസിപ്പാലിറ്റിയുടെയുംകതിരൂർചൊക്ലിപെരിങ്ങളംകരിയാട് തുടങ്ങിയവ പാനൂരിന്റെയും ഭാഗമാക്കുകയും വേങ്ങാട്അഞ്ചരക്കണ്ടിമുഴപ്പിലങ്ങാട് എന്നിവ തലശ്ശേരി ബ്ലോക്കിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. ഇപ്പോൾ ധർമ്മടംപിണറായിഎരഞ്ഞോളിന്യൂമാഹിവേങ്ങാട് അഞ്ചരക്കണ്ടിമുഴപ്പിലങ്ങാട് എന്നീ പഞ്ചായത്തുകളിലായി 130 വാർഡുകളാണ് ത ലശ്ശേരി ബ്ലോക്കിന്റെ പരിധിയിൽ വരുന്നത്. കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്ന് അരങ്ങേറിയ പ്രതിഷേധത്തിൽ തലശ്ശേരി ബ്ലോക്ക് ഓഫിസ് കെട്ടിടം അഗ്നിക്കിരയാവുകയും തുടർന്ന് വിവിധ താത്കാലിക സംവിധാനങ്ങൾക്ക് ശേഷം ഇപ്പോൾ കുണ്ടൂർമലയിലുള്ള പുതിയകെട്ടിടത്തിൽ പ്രവർത്തിച്ചു വരികയുമാണ്.